ആലുവ: കീഴ്മാട് എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. ആലപ്പുഴ മേന്നാശേരി തറയിൽ വീട്ടിൽ സുമേഷ് (29) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്നാണ് മോഷണം നടത്തിയത്.
ഒളിവിൽ പോയ ഇയാളെ ഇൻസ്പെക്ടർ കെ.ബി ഹരികൃഷ്ണൻ, എസ്.ഐ സിജു പൈലി, എ.എസ്.ഐ ഡി .രജനി എന്നിവർ ചേർന്നാണ് പിടികൂടിയത്.