Share this Article
Flipkart ads
കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി
വെബ് ടീം
posted on 29-11-2024
1 min read
missing women

കോഴിക്കോട്: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.കൊയിലാണ്ടി മുത്താമ്പി പുഴയില്‍ നിന്നാണ് കണ്ടെത്തിയത്.  മേപ്പയ്യൂര്‍ ചങ്ങരംവള്ളിയില്‍നിന്ന് വ്യാഴാഴ്ച കാണാതായ കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്‌നേഹാഞ്ജലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

രാത്രി ഏറെ വൈകി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ അണേല ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. 

കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories