Share this Article
വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചുതകർത്ത സംഭവം; പ്രതി പിടിയിൽ
Defendant

തൃശൂർ വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചുതകർത്ത സംഭവത്തിൽ പ്രതി പിടിയിൽ.  വെട്ടിങ്ങപ്പാടം സ്വദേശി ജോയിയാണ് അറസ്റ്റിലായത്. പൗണ്ട് സെൻ്ററിൽ പ്രവർത്തിക്കുന്ന  ശങ്കര സ്നാക്സ് എന്ന കടയാണ് അടിച്ച് തകർത്തത്.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.70 രൂപയുടെ സാധനങ്ങളാണ് ഇയാൾ വാങ്ങിയത്.ഇതിനായി നൽകിയ നോട്ടുകളിൽ ഉണ്ടായിരുന്ന 50 രൂപ നോട്ട് കീറി ഒട്ടിച്ച നിലയിലായിരുന്നു. ഈ രൂപ എടുക്കില്ലെന്നും മാറ്റി നൽകണമെന്നും കടയുടമ പറഞ്ഞതോടെ കുറച്ചുകഴിഞ്ഞ് വരാമെന്ന് പറഞ്ഞ് വാങ്ങിയ സാധനങ്ങൾ എടുക്കാതെ ഇയാൾ മടങ്ങുകയായിരുന്നു.

പിന്നീട് രണ്ടുമണിക്കൂറിന് ശേഷം മദ്യലഹരിയിൽ എത്തിയ ഇയാൾ കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ചില്ല് അലമാരകൾ തകർക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങൾ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു.ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കടയുടമ മണ്ണുത്തി സ്വദേശി  വിനോദ് കുമാറിൻ്റെ പരാതിയിലാണ് ഇയാളെ  അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories