Share this Article
ഇന്നലെ ഓഫീസിൽ നിന്നിറങ്ങിയ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ല, പരാതി
വെബ് ടീം
posted on 07-11-2024
1 min read
MISSING

മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിയിരുന്നു. എട്ട് മണിക്ക് ഭാര്യാ മെസ്സേജ് അയച്ചപ്പോൾ റെയ്ഡിലെന്ന് മറുപടി വന്നതായി റിപ്പോർട്ടുണ്ട്.

ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ ‌സ്വിച്ച്ഡ് ഓഫാണ്. 

ഇന്നലെ രാത്രി കോഴിക്കോടാണ് ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 

അതേ സമയം ഇന്നലെ മറുപടി വന്ന റെയ്ഡ് എന്നത് ഇല്ലെന്നാണ് സ്ഥിരീകരണം 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories