Share this Article
നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി
Complaint about treatment penalty at Neyyattinkara District General Hospital

തിരുവനന്തപുരം നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ്. കഴിഞ്ഞ ദിവസം ചികിത്സക്ക് എത്തിയ 28 കാരിയുടെ നില അതീവ ഗുരുതരം. വയറു വേദനയെ തുടര്‍ന്നാണ് യുവതിയെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കാട്ടാക്കട മച്ചേല്‍ സ്വദേശി കൃഷ്ണ തങ്കപ്പനെയാണ് ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വയറു വേദനയെ തുടര്‍ന്നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നല്‍കിയ കുത്തിവയ്പില്‍ യുവതി അബോധാവസ്ഥയിലായി. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

കുത്തിവയ്പില്‍ വന്ന പിഴവാണ് യുവതിയുടെ നില ഗുരുതരമാകാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.  തുടർന്ന് ബന്ധുക്കള്‍ നെയ്യാറ്റിന്‍കര  പോലീസില്‍ പരാതി നൽകി. യുവതിയെ ചികിൽസിച്ച ഡോക്ടർ വിനുവിനെതിരെ കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories