കോട്ടയം പൊൻകുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു.
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് പൊന്‍കുന്നം അട്ടിക്കലില്‍ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടില്‍ ഇടിച്ച് കയറിയത്.
പാറത്തോട് പാലപ്ര സ്വദേശിയായ പി കെ രാജുവുമായി പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹായിയും ആംബുലന്‍സ് ഡ്രൈവറും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം ആംബുലന്‍സ് ഇടിച്ച് കയറിയ വീട്ടിനുള്ളില്‍ അമ്മയും 2 മക്കളും കിടന്നുറങ്ങുകയായിരുന്നു. ഇവര്‍ അത്ഭുതകരമായി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു.