കൊടിയത്തൂരിൽ രണ്ടു വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു. പാലക്കാടൻ ഷാഹുലിന്റെ മകൻ റാബിൻ, ചുങ്കത്ത് ഗഫൂറിന്റെ മകൻ അദ്ഹം എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിച്ചു കൊണ്ടിരിക്കെയാണ് രണ്ടുപേർക്കും കടിയേറ്റത്.