Share this Article
കറിവെക്കാന്‍ മുറിച്ച പപ്പായക്കുള്ളില്‍ ആകെ നീല നിറം കുട്ടനാട്ടിൽ നിന്നും ഒരു കൗതുക കാഴ്ച

A curious sight from Kuttanad is the blue color inside the papaya cut for curry

കറിവെക്കാന്‍ മുറിച്ച പപ്പായക്കുള്ളില്‍  ആകെ നീല നിറം . കുട്ടനാട്ടിലെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി രാജേന്ദ്രന്റെ  വീട്ടിലാണ് ഈ കൗതുക കാഴ്ച . അത്ഭുത പപ്പായയുടെ രഹസ്യം തേടാന്‍ കൃഷി വകുപ്പിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മെമ്പര്‍. 

 ഉച്ചയ്ക്ക് പപ്പായ കൊണ്ട് ഒരു കറി വയ്ക്കാന്‍ ഒരുങ്ങിയതായിരുന്നു ചമ്പക്കുളം ബോക്ക് പഞ്ചായത്ത് അംഗം ശ്രീ ദേവി രാജേന്ദ്രന്‍.എന്നാല്‍ പപ്പായ മുറിച്ച മെമ്പര്‍ ആദ്യം ഒന്ന് ഞെട്ടി.പപ്പായയുടെ ഉള്ളില്‍ മുഴുവന്‍ നീല നിറം. ഉജാല കലക്കിയ പോലെയുളള നീല നിറം ശ്രീദേവിയുടെ ഇരു കൈകളിലും പുരണ്ടു. വീടിനുമുന്നില്‍ നിന്നും പറിച്ചെടുത്ത പപ്പായയിലാണ് ഈ മറിമായം.

നെടുമുടി പൊങ്ങാ സ്വദേശിനിയാണ് ശ്രീദേവി രാജേന്ദ്രന്‍ . വീടിനു മുന്നിലുള്ള പപ്പായയില്‍ ആരെങ്കിലും നീലനിറം കുത്തി വെച്ചതാണോ എന്ന ചോദ്യത്തിന് ഒരു സാധ്യതയും ഇല്ലെന്നാണ് ശ്രീദേവിയുടെ ഉത്തരം. മറ്റുള്ള കായയില്‍ ഒന്നിലും ഈ പ്രശ്നമില്ല.എന്തായാലും സംശയനിവാരണത്തിനായി കൃഷിവകുപ്പിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മെമ്പര്‍ ശ്രീദേവി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories