തൃശൂർ: കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്നു. തൃശൂരിലാണ് സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞത്. 74,029 വോട്ടിനാണ് സുരേഷ് ഗോപിയുടെ വിജയമെന്നാണ് റിപ്പോർട്ട് സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നിവരെയാണ് സുരേഷ് ഗോപി കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. തൃശൂരില്‍ കെ കരുണാകരന് പിന്നാലെ മകന്‍ കെ മുരളീധരനും തോല്‍വിയടഞ്ഞു എന്ന സവിശേഷത കൂടിയുണ്ട്. തൃശൂരിലെ വിജയം സമ്മാനിച്ച ഈശ്വരന്മാർക്കും ലൂർദ് മാതാവിനും പ്രണാമമെന്ന് സുരേഷ് ഗോപി പറഞ്ഞു . വ്യക്തിമപരമായി വലിയ ദ്രോഹങ്ങളാണ് എനിക്ക് നേരെ ഉയർത്തിവിട്ടത്. അതിനെതിരെ നീന്തുകയായിരുന്നു. പക്ഷെ തൃശിലെ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു.തൃശൂരിലേത് പ്രജാ ദൈവങ്ങള്‍. തൃശൂരിലെ ജനങ്ങളെ വക്രവഴിക്ക് തിരിച്ചുവിടാൻ ശ്രമിച്ചതിനെ ദൈവങ്ങൾ അവരുടെ മനസ് ശുദ്ധിയാക്കി എന്നെ വിജയിപ്പിച്ചു. എന്റെ കുടുംബത്തിന് കിട്ടുന്ന വലിയ അനുഗ്രഹമാണ്.
ഞാൻ തൃശൂരിലെ യഥാർത്ഥ മതേതര ദൈവങ്ങളെ വണങ്ങുകയാണ്. മറ്റ് ജില്ലകളിലെ ജനങ്ങൾ എനിക്കുവേണ്ടി തൃശൂരിൽ ഇറങ്ങി പ്രവർത്തിച്ചു. നരേന്ദ്രമോദി രാഷ്ട്രീയ ദൈവം. കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും കേരളത്തിന്റെ വികസനമാണ് ലക്ഷ്യമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. മധുരം വിളമ്പിയാണ് സുരേഷ് ഗോപിയുടെ കുടുംബം വിജയം ആഘോഷിച്ചത്.