Share this Article
image
എഐവൈഎഫ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
വെബ് ടീം
posted on 22-07-2024
1 min read
aiyf-lady-leader-found-dead

പാലക്കാട്: എഐവൈഎഫ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെയാണ്  (31) മരിച്ചനിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്.

രാവിലെയാണ് മണ്ണാർക്കാട് വടക്കും മണ്ണത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഞായറാഴ്ച വൈകിട്ട് വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു ഷാഹിന. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories