കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും നിര്‍മാണം അന്തിമ ഘട്ടത്തില്‍. കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് മെയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
6.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം. 360 കിടക്കകള്‍ . പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍. ആകെ 12 ഓപ്പറേഷ9 തിയേറ്ററുകള്‍. ഇതില്‍ ഒരെണ്ണം ഭാവിയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പുവരുത്തുന്നത്.
കേരളത്തിലാദ്യമായി പ്രോട്ടോണ്‍ തെറാപ്പി എന്ന നൂതന സംവിധാനത്തിനു കൂടിയുള്ള സാധ്യതകള്‍ ഉള്‍പ്പെടുത്തിയ മാസ്റ്റര്‍ പ്ലാന്‍. കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ച കൊച്ചിന്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകും.
7000 ചതുരശ്ര അടി സ്ഥലമാണ് ഇപ്പോള്‍ ഗവേഷണത്തിനായി മാറ്റിവെച്ചിട്ടുള്ളത്. കാന്‍സര്‍ ചികിത്സ, ഗവേഷണം, സ്റ്റാട്ട് അപ്പുകള്‍ക്കുള്ള പ്രചോദനം ഇവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 384.34 കോടിയാണു കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ ചെലവ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ മൂന്നു നിലകള്‍ ജനുവരിയില്‍ തന്നെ പൂര്‍ത്തിയാകും.
ബ്ലോക്കിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏപ്രില്‍ മാസം അവസാനം പൂര്‍ത്തിയാകും. 286.66 കോടി രൂപയാണു നിര്‍മ്മാണ ചെലവ്. 8.64 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന ബ്ലോക്കില്‍ ആകെ 1342 കിടക്കകള്‍ സജ്ജമാകും.