Share this Article
അടിമാലി ടൗണില്‍ ഭീതി പരത്തിയ തെരുവ്‌ നായയെ പിടികൂടി
A stray dog ​​that spread terror in Adimali town was caught

ഇടുക്കി അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും ആളുകളെ കടിച്ച് ഭീതി പരത്തിയ തെരുവ്നായയെ പിടികൂടി.നായയുടെ ആക്രമണത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധിയാളുകള്‍ക്ക് കടിയേറ്റിരുന്നു. 

കഴിഞ്ഞ രണ്ട് ദിവസങ്ങളായി അടിമാലി ടൗണും പരിസരവും തെരുവ് നായ ആക്രമണ ഭീതിയിലായിരുന്നു. അലഞ്ഞ് തിരിയുന്ന നായ്ക്കളില്‍ ഒന്ന് ആളുകളെ അപ്രതീക്ഷിതമായി കടിച്ച് പരിക്കേല്‍പ്പിക്കുന്നതായിരുന്നു പ്രതിസന്ധിയായത്.

ചാറ്റുപാറയടക്കം വിവിധയിടങ്ങളില്‍ വച്ച് ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.പ്രദേശത്ത് ഭീതി പരത്തിയ നായയെ ഇന്ന് പിടികൂടി.

പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നുള്ള സംഘം നായയെ പിടികൂടുവാന്‍ അടിമാലിയില്‍ എത്തിയിരുന്നു. പതിനഞ്ചിലധികം ആളുകളെയാണ് വിവിധയിടങ്ങളില്‍ വച്ച് തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്.

ഇന്നും നായ ആളുകളെ ഓടിക്കുന്ന സാഹചര്യമുണ്ടായി.ആളുകള്‍ ഭീതിയില്‍ കഴിയവെയാണ് അലഞ്ഞ് തിരിഞ്ഞിരുന്ന നായയെ പിടികൂടി ആശങ്ക ഒഴിവാക്കിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories