കോഴിക്കോട് ഇന്നലെ അർദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തിൽ ഡോക്ടർ മരിച്ചു.കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറായ ഗോവിന്ദപുരം സ്വദേശി ശ്രാവണാണ് മരിച്ചത്.ഇന്നലെ അർധരാത്രിയോടെ ഇരിങ്ങാടൻ പള്ളിക്ക് സമീപത്തായിരുന്നു അപകടം.ശ്രാവൺ സഞ്ചരിച്ച ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു.ശേഷം തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരുക്കേൽക്കുക ആയിരുന്നു.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.