Share this Article
Union Budget
കൊച്ചി കടവന്ത്രയില്‍ കിണറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തി
A dead body was found inside a well in Kadavantra, Kochi

കൊച്ചി കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി. ഒഡീഷ സ്വദേശി മനോജ് കുമാർ ഐസ്വാൾ  ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

മനോജ് കുമാറും മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയും ഒരുമിച്ചാണ് കിണറ്റിന് അരികിലെ വീട്ടിൽ താമസിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന ആൾ ജോലിക്ക് പോയിരുന്നു. രാവിലെ വെള്ളമെടുക്കാൻ കിണറ്റിനരികിൽ എത്തിയ ഇവരുടെ അയൽവാസിയാണ്  മൃതദേഹം കണ്ടത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories