ഈരാറ്റുപേട്ട: മാധ്യമപ്രവർത്തക പി എസ് രശ്മി അന്തരിച്ചു. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫാണ്. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇന്ന് അവിടെ മോർച്ചറിയിൽ. നാളെ രാവിലെ ഒമ്പതോടെ വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന്.
ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ ദീപ പ്രസാദ് ഭർത്താവാണ്.