പ്ലാസ്റ്റിക് സംസ്‌കരിച്ച് വാഹനങ്ങള്‍ക്കും പാചകവാതകത്തിനുമുള്ള ഇന്ധനം നിര്‍മ്മിക്കാനും ടാറിങ് ബലപ്പെടുത്താനും സാധിക്കുമെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം ബസേലിയോസ് എന്‍ജിനീയറിങ് കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍.
ഇവര്‍ തയ്യാറാക്കിയ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മാതൃക കോഴിക്കോട് നടന്ന ഇഗ്‌നൈറ്റ് ഗ്രാന്‍ഡ് ഫിനാലെയില്‍ ശ്രദ്ധ നേടുകയും ചെയ്തു. നേരത്തെ മന്ത്രി വി ശിവന്‍കുട്ടിയുടെ ഉള്‍പ്പെടെ അഭിനന്ദനങ്ങളും ഈ പദ്ധതിക്ക് ലഭിച്ചിരുന്നു.