മലപ്പുറത്ത് ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി കുടുംബങ്ങളുടെ സമരം അമ്പത് ദിവസം പിന്നിട്ടു. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമിയാവശ്യപ്പെട്ട് നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നത്. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികള്‍ സമരക്കാര്‍ തള്ളിയിരുന്നു.