Share this Article
കൊച്ചി മെട്രോയുടെ ഫീഡര്‍ ഓട്ടോറിക്ഷകളില്‍ ഇനി പിഒഎസ് മെഷീനുകള്‍
Kochi Metro's feeder autorickshaws now have POS machines

സംസ്ഥാനത്ത് ആദ്യമായി ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ. കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ ഇനി കൊച്ചി വൺ കാർഡും ക്രെഡിറ്റ്‌ ഡെബിറ്റ് കാർഡുകളും പെയ്മെന്റിനായി സ്വീകരിക്കും.

എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വൺ ഡി സ്മാർട്ട് മൊബിലിറ്റി  എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉൽഘടനം കൊച്ചി മെട്രോ എം ഡി ലോക്നാഥ ബെഹ്‌റ നിർവഹിച്ചു. 

ഗതാഗത സേവനങ്ങൾ നവീകരിക്കുന്നതിലും ഫീഡർ സർവ്വീസുകളിലെ യാത്രാനുഭവം വർധിപ്പിക്കുന്നതിലും മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകൾ.  ഫീഡർ ഓട്ടോറിക്ഷ യാത്രക്കായുള്ള നിരക്കുകൾ ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വിവിധ യുപിഐ ആപ്പുകൾ വഴി സ്വീകരിക്കും. കൊച്ചി വൺ കാർഡ് ഉപയോഗിച്ചും ഫീഡർ ഓട്ടോയുടെ പണമടക്കാം. സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സജ്ജീകരിക്കുന്നത്. 

യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റൽ രസീതുകൾ ഫീഡർ ഓട്ടോ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുവഴി നിരക്കിലുൾപ്പെടെ സുതാര്യത ഉറപ്പാക്കുവാൻ സാധിക്കും. ഫീഡർ ഓട്ടോകളിലെ പെയ്മെന്റ് 100 ശതമാനം ഡിജിറ്റലാക്കുവാനും ഇത് ഉപകരിക്കും.

പദ്ധതിയുടെ ഉൽഘടനം കൊച്ചി മെട്രോ എം ഡി ലോക്നാഥ ബെഹ്‌റ നിർവഹിച്ചു. ചടങ്ങിൽ ഫീഡർ ഓട്ടോറിക്ഷ സേവനങ്ങളിൽ മികവ് തെളിയിച്ച ഓട്ടോ പൈലറ്റ്മാരെ അനുമോദിച്ചു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories