തൃശൂർ:പാവറട്ടി പൂവത്തൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. മരയ്ക്കാത്ത് അജീഷിന്റെ ഭാര്യയുടെ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഇതേത്തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിൽ, കിടക്ക, എയർ കണ്ടീഷണർ, ഇലക്‌ട്രിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു.
സംഭവസമയത്ത് മുറിയിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അജീഷിന്റെ ഭാര്യയും മക്കളും അമ്മയുമാണ് വീട്ടിൽ താമസം. വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.