Share this Article
Union Budget
തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ നേതൃത്വം നല്‍കിയവര്‍ ആരായാലും അത് പുറത്തുവരണം ; സുനില്‍ കുമാര്‍
Sunil Kumar

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുവിടണമെന്ന്  മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍.ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന നടന്നെന്ന് അന്നേ പറഞ്ഞിരുന്നു.  എഡിജിപി എം.ആര്‍ അജിത്ത് കുമാറിന് അതില്‍ പങ്കുണ്ടോ എന്ന് അറിയില്ല. പൂരം കലക്കാന്‍ നേതൃത്വം നല്‍കിയവര്‍ ആരായാലും അത് പുറത്തുവരണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories