Share this Article
image
ഹണി ട്രാപ്പ് വഴി രണ്ടരക്കോടി രൂപയോളം തട്ടിയ യുവതിയും യുവാവും പിടിയിൽ
Honey Trap Scam

ഹണി ട്രാപ്പ് വഴി രണ്ടരക്കോടി രൂപയോളം തട്ടിയ യുവതിയെയും യുവാവിനെയും തൃശൂർ ടൗൺ വെസ്റ്റ് പോലീസ് പിടികൂടി. കൊല്ലം അഞ്ചലാമൂട് സ്വദേശികളായ  സോജൻ, ഷെമി എന്നിവരാണ് പിടിയിലായത്.തൃശ്ശൂർ പൂങ്കുന്നം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

സാമൂഹ്യ മാധ്യമം വഴി രണ്ട് വർഷം മുൻപാണ് തൃശ്ശൂർ പൂങ്കുന്നം സ്വദേശിയായ വയോധികൻ യുവതിയുമായി പരിചയത്തിൽ ആകുന്നത്.. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ചെറുപ്പക്കാരിയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ്  യുവതി വയോധികനുമായി ബന്ധം സ്ഥാപിച്ചത്..

ഈ  കാലയളവിനുള്ളിൽ  പലതവണകളായി യുവതി വയോധിനിൽ  പണം വാങ്ങി. പിന്നീട് പണം ലഭിക്കാതെയതോടെ ഭീഷണിപ്പെടുത്തുകയും ചെയ്തു.. ഇതോടെ സഹികെട്ട വയോധികൻ തൃശ്ശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു..

തൃശ്ശൂർ സിറ്റി എസിപിയുടെ പ്രത്യേക സ്കോഡും, വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘവും സംയുക്തമായി യുവതിയുടെ കൊല്ലം അഞ്ചലാമൂട്ടിലെ വീട്ടിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

വീട്ടിൽ നടത്തിയ പരിശോധനയിൽ വയോധികനിൽ  നിന്നും തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ 60 പവനിൽ  അധികം സ്വർണാഭരണങ്ങളും, മൂന്ന് ആഡംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും പോലീസ് പിടികൂടി. തട്ടിച്ചെടുത്ത പണം ആഡംബര ജീവിതത്തിനായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.

തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. പ്രതികൾ സമ്മാനരീതിയിൽ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories