Share this Article
ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ ജീവനക്കാരി പൊള്ളലേറ്റനിലയില്‍; ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം; കേസെടുത്ത് പൊലീസ്
വെബ് ടീം
posted on 22-08-2024
1 min read
WOMEN DEAD SHITHA

പാലക്കാട്: പട്ടാമ്പിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശി സ്വദേശിയുമായ ഷിത(27)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.ബുധനാഴ്ച വൈകീട്ടാണ് ഷിതയെ തീപ്പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. 

ശൗചാലയത്തില്‍ കയറി തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . പൊള്ളലേറ്റ യുവതിയെ പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories