Share this Article
Union Budget
പണവും സ്വർണവും ഒന്നുമല്ല; കടകളിൽ നിന്ന് മോഷണം പോകുന്നത് എസിയോട് ഘടിപ്പിച്ചിട്ടുള്ള ഇവയാണ്; പൊറുതിമുട്ടി ഉടമകളും പൊലീസും
വെബ് ടീം
posted on 20-11-2024
1 min read
SHOPS THEFT

കൊച്ചി: പണവും സ്വർണവും കവരുന്ന മോഷ്‍ടാക്കളുടെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായ കവർച്ചയാണ് കഴിഞ്ഞ ദിവസം കടവന്ത്രയിലും സമീപ പരിസരങ്ങളിലും നടന്നത്.  കടവന്ത്രയിലെ  വ്യാപാര സ്ഥാപനങ്ങളിലെ എസിയുടെ ചെമ്പ് പൈപ്പുകളാണ് അറുത്തുകൊണ്ടു പോയത്. തിങ്കളാഴ്ച പുലര്‍ച്ചെ കടവന്ത്ര ജംക്ഷനിലുള്ള നവ്കര്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന കടകളിലായിരുന്നു മോഷണം. പുലര്‍ച്ചെ ഒരു മണിയോടെ സ്ഥലത്ത് നിരീക്ഷണം നടത്തിയ മോഷ്ടാക്കള്‍ മൂന്ന് മണിയോടെ വീണ്ടുമെത്തി. ഒരാള്‍ കെട്ടിടത്തിന്‍റെ വശത്തേക്കും മറ്റ് രണ്ടുപേര്‍ റൂഫ് ടോപ്പിലേക്കും എത്തി പദ്ധതി നടപ്പിലാക്കുകയായിരുന്നു  . 

എട്ട് എസികളുടെ മൂന്ന് മീറ്റര്‍ വീതം നീളമുള്ള ചെമ്പ് പൈപ്പുകള്‍ മോഷ്ടാക്കള്‍ മുറിച്ചെടുത്ത് കടന്നു. എസികളുടെ ഔട്ട്ഡോര്‍ യൂണിറ്റില്‍ ഘടിപ്പിച്ചിട്ടുള്ള പൈപ്പുകളാണ് വിദഗ്ദമായി മുറിച്ചെടുത്തത്. മുഖം മറയ്ക്കാതെ എത്തിയ മോഷ്ടാക്കള്‍ യുവാക്കളാണ്.

കഴിഞ്ഞ തവണത്തെ മോഷണത്തിനു ശേഷം സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിരുന്നു. ഇത്തവണ 2 സിസിടിവികളിലും മോഷ്ടാവിനെ മുഖം മറച്ച നിലയിൽ കാണാം. എന്നാൽ ഒരു സിസിടിവിയിൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പരാതിക്കൊപ്പം സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് സ്ഥാപന ഉടമ പറഞ്ഞു. കടകളിലെ എസിയുടെ ചെമ്പുപൈപ്പുകള്‍ കവര്‍ന്നു...

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories