Share this Article
ക്ഷേത്രം മേല്‍ശാന്തിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
latest news from idukki

ഇടുക്കി മാട്ടുകട്ടയിൽ ക്ഷേത്രം മേൽശാന്തിയെ  മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി.ഹരിതീർത്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്ദി തടത്തിൽഅരികത്ത് അനിൽകുമാറിനെയാണ്  രണ്ടങ്കസംഘം ആക്രമിച്ചത്.അക്രമത്തിൽ അനിൽകുമാറിന്റെ തലക്ക് സാരമായി പരുക്കേറ്റു.

ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് അയ്യപ്പൻകോവിൽ മാട്ടുക്കട്ട  സ്വദേശി തടത്തിൽഅരികത്ത്  അനിൽകുമാർ അക്രമണത്തിന് ഇരയാകുന്നത്. മാട്ടുക്കട്ടയിലെ ക്ഷേത്രം മേൽശാന്തി കൂടിയാണ് അനിൽകുമാർ.

ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് മടങും വഴി മാട്ടുക്കട്ടയിൽ നിന്ന് വീട്ട്സാധനങ്ങൾ വാങ്ങുകയായിരുന്നു അനിൽകുമാർ, ഇ സമയം അനിൽകുമാറിന്റെ അയൽവാസി   വിളിക്കുകയും തുടർന്ന് സമീപത്തെ വാടക കെട്ടിടത്തിലേക്ക് വിളിച്ചുകൊണ്ടുപോവുകയും ചെയ്തു.

ഈ വാടക കെട്ടിടത്തിൽ  ഉണ്ടായിരുന്ന  ക്ഷീരോൽപാദന സഹകരണ    സംഘത്തിന്റെ മുൻ പ്രസിഡന്റാണ് ആക്രമണം നടത്തിയത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ  പൊട്ടിയ ചില്ലു ഗ്ലാസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന്  അനിൽകുമാർ പറയുന്നു.

 അക്രമത്തിൽ അനിൽകുമാറിന്റെ നെറ്റിയിൽ  മാരകമായ മുറിവ് സംഭവിച്ചു. അതോടൊപ്പം കൈകാലുകൾക്കും പരിക്കുകൾ ഉണ്ട്.  തലയ്ക്ക് പരിക്കേൽപ്പിച്ച ശേഷം അനിൽകുമാറിനെ  രണ്ടഗസംഘം  മുറിയിലിട്ട് പൂട്ടുകയായിരുന്നു.

തുടർന്ന് സുഹൃത്തിനെ വിളിച്ചു വരുത്തിയാണ്  പുറത്തിറങ്ങിയത്.  നിലവിൽ അനിൽകുമാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനിൽകുമാറിന്റെ പരാതിയിൽ  കുനംപാറയിലെ വാവച്ചൻ, സണ്ണി എന്നിവർക്കെതിരെ ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories