ഇടുക്കി ബൈസണ്‍വാലി മേഖലയില്‍ രാത്രികാലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും ടയറുകളും ബാറ്ററികളും മറ്റനുബന്ധ സാമഗ്രികളും മോഷണം പോകുന്നതായി പരാതി.ഓട്ടോറിക്ഷകളില്‍ നിന്നും ലോറികളില്‍ നിന്നുമൊക്കെ ഇത്തരത്തില്‍ മോഷണം പതിവാകുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പോലീസ് പട്രോളിംഗ് ശക്തമാക്കി മോഷ്ടാക്കളെ കണ്ടെത്തണമെന്നാണ് ആവശ്യം.
മൂന്നാര്‍ മേഖലയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററികളടക്കം മോഷണം പോകുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ബൈസണ്‍വാലി മേഖലയിലും രാത്രികാലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും ടയറുകളും ബാറ്ററികളും മറ്റനുബന്ധ സാമഗ്രികളും മോഷണം പോകുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്.
വീട്ടുമുറ്റത്തടക്കം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലൊക്കെയും മോഷണം നടന്നു.ഓട്ടോറിക്ഷകളില്‍ നിന്നും ലോറികളില്‍ നിന്നുമൊക്കെ ഇത്തരത്തില്‍ മോഷണം പതിവാകുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മോഷണം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ ആളുകളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.ടയറുകളും ബാറ്ററികളുമൊക്കെ മോഷ്ടിക്കപ്പെടുന്നതിലൂടെ വാഹന ഉടമകള്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നതിനൊപ്പം ഉപജീവനമാര്‍ഗ്ഗത്തേയും പ്രതികൂലമായി ബാധിക്കുന്നു.
ബൈസണ്‍വാലി മേഖലയില്‍ രാത്രികാലത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കുകയും മോഷണത്തിന് തടയിടുകയും വേണമെന്നാണ് ആവശ്യം.ഒപ്പം ഇതുവരെ നടത്തിയ മോഷണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.