തിരുവനന്തപുരം തൊളിക്കോട് ലോഡിംഗ് തൊഴിലാളിയെ വീടിന് മുന്നിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊളിക്കോട് സ്വദേശി വിജയനെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനായ വിജയൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.