Share this Article
ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു; ടിപ്പറിൽ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 08-07-2024
1 min read
scooter-tipper-lory-accident-woman-death

ആലപ്പുഴ: സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൂറനാട് പടനിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന  സ്കൂട്ടർ നിയന്ത്രണം തെറ്റി ടിപ്പറിൽ കുരുങ്ങുകയായിരുന്നു. 

കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വരികയായിരുന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories