ഇടുക്കി നെടുംകണ്ടത്തെ ആധുനിക മാർക്കറ്റ് സമുച്ചയ നിർമ്മാണം പ്രാരംഭ ഘട്ടത്തിൽ മുടങ്ങി .19 കോടി രൂപ മുതൽ മുടക്കി നിർമ്മിയ്ക്കാൻ ഉദേശിച്ച സമുശ്ചയത്തിന്റെ നിർമ്മാണം ആണ് ഒന്നാം ഘട്ടം പോലും പൂർത്തീകരിയ്ക്കാത്തത് നിലവിൽ മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ടൗണിന്റെ വിവിധ ഭാഗങ്ങളിലായാണ് പ്രവർത്തിയ്ക്കുന്നത് .
മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന നെടുംകണ്ടം മാർക്കറ്റിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയാണ് പുതിയ സമുശ്ചയം നിർമ്മിയ്ക്കാൻ ആരംഭിച്ചത്. അഞ്ച് നിലകളിലായി മാലിന്യ സംസ്കരണ പ്ലാന്റ് ഉൾപ്പടെ നിർമ്മിയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഒന്നാം ഘട്ടത്തിൽ തറ നിരപ്പിലെ പാർക്കിങ് സംവിധാനവും രണ്ട് നിലകളിലായി 37 ഷട്ടർ മുറികളും പൂർത്തീകരിച്ച് മാർക്കറ്റ് ഇവിടെയ്ക്ക് മാറ്റുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഏതാനും മാസങ്ങളായി നിർമ്മാണം നിലച്ചിരിയ്ക്കുകയാണ് .
പഞ്ചായത്ത് വിഹിതവും സംസ്ഥാന സർക്കാർ വിഹിതവും ഉൾപെടുത്തിയായിരുന്നു നിർമ്മാണം വിഭാവനം ചെയ്തിരുന്നത്. മതസ്യം, മാംസം, പച്ചക്കറി തുടങ്ങിയവയുടെ വിപണത്തിനായി പ്രത്യേക സൗകാര്യങ്ങളും ഉറപ്പ് നൽകിയിരുന്നു.
എന്നാൽ നിർമ്മാണം ഉപേക്ഷിയ്ക്കപ്പെട്ട അവസ്ഥയിലായത്തോടെ വ്യാപാരികളും ദുരിതത്തിലാണ്. നിലവിൽ പ്രദേശത്ത് ഉത്തരേന്ത്യൻ തൊഴിലാളികൾ അടക്കം മധ്യപാനത്തിനായി എത്തുന്നെന്നും ആരോപണം ഉണ്ട്.