Share this Article
Union Budget
അതിരപ്പിള്ളി ആനക്കയത്ത് വാഹനങ്ങള്‍ ആക്രമിച്ച് കാട്ടാന

 elephants attack in Athirapilly

അതിരപ്പിള്ളി ആനക്കയത്  കാറുകൾക്കും സ്കൂട്ടറിനും നേരെ കാട്ടാന ആക്രമണം.. മലക്കപ്പാറ ഭാഗത്തേക്ക്‌ പോകുകയായിരുന്ന രണ്ടു കാറുകൾക്കും ഒരു  സ്കൂട്ടറിനും  നേരെയാണ് കാട്ടാന ആക്രമണം അഴിച്ചുവിട്ടത്.ഇന്നലെ  ഉച്ചതിരിഞ്ഞ്  ആനക്കയം പാലത്തിനു സമീപത്തായിരുന്നു സംഭവം.

അതിരപ്പിള്ളിയിൽ നിന്നും മലക്കപ്പാറ ഭാഗത്തേക്ക്‌ പോകുകയായിരുന്ന തമിഴ് നാട് സ്വദേശികളുടെ കാർ ആണ് കാട്ടാന ആദ്യം ആക്രമിച്ചത്. ആനക്കയം പാലത്തിനു സമീപത്തെ വളവിൽ വെച്ചായിരുന്നു സംഭവം. ആന നിൽക്കുന്നത് കണ്ടു ഹോൺ മുഴക്കിയതിനെ തുടർന്ന്  കാറിന് നേരെ പാഞ്ഞടുക്കുകയും തുമ്പിക്കൈ കൊണ്ട് കാറിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു.

ഭയന്നു പോയ ഇവർ കാർ നിർത്താതെ പോയി.പുറകിൽ വരുകയായിരുന്ന കോതമംഗലം,സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെയും സ്കൂട്ടറിന് നേരെയും ആന വരികയായിരുന്നു.ആന വരുന്നത് കണ്ടു സ്കൂട്ടർ ഉപേക്ഷിച്ചു യാത്രക്കാർ ഓടി. ഇതോടെ പുറകിൽ വന്നിരുന്ന  കാറും  ആന ആക്രമിച്ചു.വാഹനത്തിലുണ്ടായിരുന്നവർ പേടിച്ചു ഒച്ച വെച്ചതിനാൽ ആന  പിന്മാറി. ആക്രമണത്തിൽ കാറിനും ബൈക്കിനും സാരമായ  സംഭവിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories