Share this Article
image
കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് ഇരുചക്ര വാഹനം മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം
വെബ് ടീം
posted on 28-06-2024
1 min read
two-wheeler-hits-wild-boar-driver-dies

മലപ്പുറം എടവണ്ണയില്‍ കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരന് ദാരുണാന്ത്യം. അരീക്കോട്  സ്വദേശി പൂവഞ്ചീരി അബ്ദുൽ ഹമീദാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ ഹമീദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

എടവണ്ണ പാലപ്പറ്റ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് റിപ്പോർട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories