Share this Article
ഗുരുവായൂര്‍ക്ഷേത്രത്തില്‍ ആനകളെ പങ്കെടുപ്പിക്കുന്നതില്‍ ഭരണസമിതി യോഗം തീരുമാനിച്ചു
Guruvayoor Temple Reverses Elephant Ban Decision

ഗുരുവായൂര്‍ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ജനുവരി ഒന്നു മുതല്‍ പഴയ നിലയില്‍ ആനകളെ പങ്കെടുപ്പിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസവും മൂന്ന് ആനകളോടെ നടത്തിയിരുന്ന ശീവേലി എഴുന്നള്ളിപ്പ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു ആനയെയാക്കി ചുരുക്കിയിരുന്നു. ക്ഷേത്രത്തിനകത്ത് ആളുകളുമായുള്ള അകലം പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 7 ന് നടന്ന ഭരണസമിതി യോഗമാണ് ആനകളുടെ എണ്ണം കുറക്കാന്‍  തീരുമാനം എടുത്തത്. ഇതനുസരിച്ചായിരുന്നു ഏകാദശിക്ക് ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കുള്ള എഴുന്നള്ളിപ്പും ഗജരാജന്‍ അനുസ്മരണവും നടന്നത്.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ജനുവരി ഒന്ന് മുതല്‍ ക്ഷേത്ര ചടങ്ങുകളില്‍ പഴതുോലെ ആനകളെ പങ്കെടുപ്പിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. 2012 ലെ നാട്ടാന പരിപാലനചട്ടം പൂര്‍ണമായി പാലിച്ചായിരിക്കും ആനകളെ  പങ്കെടുപ്പിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories