Share this Article
മോഷണം പോയത്‌ ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും ; സർക്കാർ ഭൂമിയിൽ മോഷണം
Millions Worth of Coffee and Pepper Stolen

സർക്കാർ ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന കാപ്പിയും കുരുമുളകും മോഷണം പോയി. അമ്പലവയൽ ചീങ്ങേരി ട്രൈബൽ  എക്സ്റ്റൻഷൻ ഭൂമിയിലെ കാപ്പി തോട്ടത്തിൽനിന്നാണ് നിന്നാണ് ക്വിൻറൽ കണക്കിന് കാപ്പി കള്ളൻമാർ കടത്തി കൊണ്ടുപോയത്. 

കാപ്പി കൊമ്പുകൾ വെട്ടിയും ഒടിച്ചും ഒരുസ്ഥലത്ത് കൂടിയിടും പിന്നെ അടർത്തിയെടുത്ത് ചാക്കിലാക്കും പിന്നീട് ഇരുട്ടിൻറെ മറവിൽ കടത്തികൊണ്ടുപോകും. ഇത്തരത്തിൽ ലക്ഷങ്ങളുടെ കാപ്പിയാണ് സർക്കാർഭൂമിയിൽനിന്നും കള്ളൻമാർ കടത്തുന്നത്.

അമ്പലവയൽ കൊളഗപാറ റോഡിലെ നൂറേക്കർവരുന്ന ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ ഭൂമിയിലെ തോട്ടത്തിൽനിന്നാണ് മോഷണം. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ സർക്കാരിന് ലക്ഷകണക്കിന് രൂപ വരുമാനം ലഭിച്ച തോട്ടങ്ങളിൽ നിന്നാണ് ലക്ഷങ്ങളുടെ കാപ്പി കളളൻമാർ അടിച്ചുമാറ്റുന്നത്.

മോഷണത്തിനു പുറമെ നല്ല കാപ്പിചെടികൾ വെട്ടിനശിപ്പിക്കുന്നതും വ്യാപകമാണ്. ഫാമിൽ ആവശ്യത്തിന് തൊഴിലാളികളില്ലാത്തതാണ് മോഷണം നടക്കുന്നതിൻറെ പ്രധാന കാരണമായി പറയുന്നത്.

ട്രൈബൽ ഫാമിലെ 200 ഏക്കർ ഭൂമിയിൽ ആകെ അഞ്ച് സ്ത്രീകളും ഒൻപത് പുരുഷൻമാരുമാണുള്ളത്,  ഇവരാണ് തോട്ടം പരിപാലനവും വിളവെടുപ്പും നടത്തുന്നത്. കൂടുതൽ തൊഴിലാളികളെ നിയമിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്.

ചീങ്ങേരി ട്രൈബൽ ഫാം സംരക്ഷിക്കണമെന്നും കൂടുതൽ തൊഴിലാളികളെ നിയമിക്കണമെന്നു മാവശ്യപ്പെട്ട്  രണ്ടാം ഘട്ട പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്  ആദിവാസി ക്ഷേമസമിതി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories