തൃശ്ശൂരിലെ എടിഎം കവർച്ചാ പ്രതികളെ മാപ്രാണത്തെ എടിഎം സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.. പ്രതികൾ തകർത്ത് പണം കവർന്ന മൂന്ന് എടിഎം സെന്ററുകളിൽ ഒന്ന് മാപ്രാണത്തേതാണ്. 35 ലക്ഷം രൂപയാണ് പ്രതികൾ ഇവിടെ നിന്നും കവർന്നത്.. പ്രതികൾ മോഷണം നടത്തിയ ഷോർണൂർ റോഡിലെ എടിഎമ്മിലും, കോലഴിയിലെ എടിഎമ്മിലും നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എം സെന്ററിലാണ് ഇരിഞ്ഞാലക്കുട പോലീസ് പ്രതികളുമായി എത്തി തെളിവെടുപ്പ് നടത്തിയത്.
വന്‍ സന്നാഹത്തോടെയാണ് പ്രതികളെയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്താന്‍ എത്തിയത്. ബസ്സില്‍ കൊണ്ടുവന്ന അഞ്ച് പ്രതികളില്‍ ഇര്‍ഫാന്‍ , സാബിര്‍ ഖാന്‍, മുഹമ്മദ് ഇക്രം എന്നി പ്രതികളെയാണ് വണ്ടിയില്‍ നിന്നിറക്കി തെളിവെടുത്തത്. മുബാറക്, സൗക്കിന്‍ എന്നിവരെ ബസ്സില്‍ നിന്നിറക്കിയില്ല.
പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരുമടക്കം വലിയ ജനകൂട്ടം സ്ഥലത്തെത്തിയിരുന്നു. സംഭവദിവസം പുലർച്ചെ ഒരുമണിയോടെ കാറിലെത്തിയ സംഘം വണ്ടി ബ്ലോക്ക് റോഡില്‍ നിറുത്തി ഇറങ്ങി തൊട്ടടുത്ത ഇറച്ചികടയ്ക്ക് മുന്നിലെ സി.സി.ടി.വി.യും പിന്നാലെ എ.ടി.എം. കൗണ്ടറിന് നുള്ളിലെ ക്യാമറകളും സ്പ്രേ പെയിന്റ് അടിച്ച് ദ്യശ്യങ്ങള്‍ മറച്ചശേഷമാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. കൗണ്ടര്‍ പൊളിച്ച് പണം കവര്‍ന്നത്.എ.ടി.എം. കൗണ്ടറിന് പിറകിലെ മുറിയില്‍ സ്ഥാപിച്ചിരുന്ന ഡി.പി.ആറും സംഘം എടുത്തു.
തുടര്‍ന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോയതായി പ്രതികള്‍ പോലീസിനോട് വിവരിച്ചു. എസ് ബി ഐ എ ടി എമുകളിൽ ക്യാഷ് നിറച്ചതിന് അടുത്ത ദിവങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തിൽ തുടരന്വേഷണം ഉണ്ടാകുമെന്ന് എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലും പ്രതികൾ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടെന്നും പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പിന് ശേഷം പ്രതികളെയും കൊണ്ട് പോലീസ് തിരിച്ചു പോയി.