Share this Article
കാട്ടാക്കടയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
A young man killed a young woman in kattakada and committed suicide

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് തൂങ്ങി മരിച്ചു. തിരുവനന്തപുരം കുരുംതംകോട് സ്വദേശി റീജയെയാണ് സുഹൃത്ത് പ്രമോദ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രമോദ് തൂങ്ങിമരിക്കുകയായിരുന്നു. 

പ്രമോദിന്റെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ റീജയെ കാണാത്തതിനെ തുടര്‍ന്ന് റീജയുടെ മക്കള്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റീജയുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രമോദിന്റെ വീട്ടില്‍ എത്തിച്ചത്.

വീട്ടില്‍ എത്തി പോലീസ് വാതില്‍ തട്ടി വിളിച്ചെങ്കിലും ഒരു അനക്കവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കിടപ്പുമുറിയില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടുവര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച  റീജയുടെ കൂടെയായിരുന്നു പ്രമോദിന്റെ താമസം. റീജക്ക് രണ്ട് കുട്ടികള്‍ ഉണ്ട്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories