Share this Article
image
കാര്‍ഷികവിളകള്‍ പൂര്‍ണമായും തിന്ന് നശിപ്പിക്കുന്നു; ഹൈറേഞ്ചില്‍ ഭീഷണിയായി ആഫ്രിക്കന്‍ ഒച്ചുകള്‍
Agricultural crops are completely consumed and destroyed; African snails are a threat in high range

ഇടുക്കി ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയ്ക്ക് ഭീഷണി ആയി മാറുകയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും തിന്നു നശിപ്പിയ്ക്കുന്ന ഇവയെ തുരത്താനും നിലവില്‍ മാര്‍ഗങ്ങള്‍ ഇല്ല. പ്രതിരോധമാര്‍ഗങ്ങള്‍ ഫലപ്രദമല്ലാത്തതിനാല്‍ കൃഷി ഉപേക്ഷിയ്‌ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.

ബൈസണ്‍വാലി മുട്ടുകാട് മേഖലയിലാണ് ഇടുക്കിയില്‍ വ്യാപകമായി ആഫ്രിക്കന്‍ ഒച്ചുകളെ ആദ്യം കണ്ടെത്തിയത്. ഏകദേശം എട്ട് വര്‍ഷം മുന്‍പ് മുതല്‍ ഇവ മുട്ടുകാട്ടിലെ കൃഷിയിടങ്ങളില്‍ ഉണ്ട്. എന്നാല്‍ ഇവ എങ്ങനെ ഇവിടെ എത്തി എന്നത് വ്യക്തമല്ല.

വന്‍ തോതില്‍ പെറ്റു പെരുകിയ ഒച്ചുകള്‍ നിലില്‍ ബൈസണ്‍വാലി, ശാന്തന്‍പാറ, സേനാപതി, രാജകുമാരി മേഖലകളിലെല്ലാം വ്യാപിച്ചിട്ടുണ്ട്. ലക്ഷകണക്കിന് ഒച്ചുകളാണ് ഒരോ മേഖലയിലും പെരുകിയത്. ചൂടുള്ള സമയങ്ങളില്‍ മണ്ണിടനിടിയില്‍ കഴിയുന്ന ഇവ മഴക്കാലത്ത് പുറത്തെത്തും. ഏലം അടക്കമുള്ള വിളകള്‍ പൂര്‍ണ്ണമായും തിന്നു നശിപ്പിയ്ക്കും

വീര്യം കൂടിയ മരുന്നുകളും കീടനാശിനികളും ഒക്കെ പ്രയോഗിച്ചിട്ടും ഇവയെ തുരത്താനായിട്ടില്ല. തുരിശും പുകയിലും ചേര്‍ന്ന മിശ്രിതം താരതമ്യേന ഫലപ്രദമാണെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇവ വ്യാപകമായി പ്രയോഗിക്കേണ്ടതിനാല്‍, കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തീക ബാധ്യതയും വരുത്തി വെയ്ക്കും.

സബ്‌സിഡി നിരക്കില്‍ ഇവ ലഭ്യമാക്കുകയും ഒച്ചുകളെ തുരത്താന്‍ കൃഷി വകുപ്പ് ഇടപെടുകയും ചെയ്യണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഒരുമാസം മൂവായിരം മുതല്‍ അയ്യായിരം മുട്ടുകള്‍ വരെ ഇടുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ക്ക് ഇണചേരാതെ തന്നെ പ്രദ്യുത്പാദനം നടത്താനാവും.

വളരെ വേഗത്തില്‍ പെറ്റു പെരുകുന്ന ഇവയെ തുരത്താന്‍ കൃത്യമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ഇടുക്കിയിലെ കാര്‍ഷിക മേഖല തന്നെ പ്രതിസന്ധിയിലാകും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories