തൃശ്ശൂർ കുന്നംകുളം കടവല്ലൂരിൽ സ്വകാര്യ ബസ്സിനു പിറകിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് പെരുമ്പിലാവ് സ്വദേശിക്ക് പരിക്കേറ്റു.പെരുമ്പിലാവ് സ്വദേശി 53 വയസ്സുള്ള അബ്ദുൽ നാസറിനാണ് പരിക്കേറ്റത്..
ഇന്നലെ വൈകിട്ട് വൈകിട്ട് കടവല്ലൂർ അമ്പലം സ്റ്റോപ്പിലാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്യാത്രക്കാരെ ഇറക്കുന്നതിനായി സ്റ്റോപ്പിൽ നിർത്തിയതായിരുന്നു. ഈ സമയത്ത് ചങ്ങരംകുളം ഭാഗത്തുനിന്ന് വന്നിരുന്ന ബുള്ളറ്റ് ബസ്സിന് പിറകിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ബുള്ളറ്റ് യാത്രികനെ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.