Share this Article
അടുത്തടുത്തുള്ള അഞ്ചുവീടുകളിൽ മോഷണശ്രമം; നിരീക്ഷണ ക്യാമറകള്‍ നശിപ്പിച്ച് മോഷ്ടാവ്, ജനൽകമ്പി വളച്ച് അകത്തുകയറാനും ശ്രമം
വെബ് ടീം
posted on 04-09-2024
1 min read
ATTEMPT OF ROBBERY

വടവാതൂർ: കോട്ടയത്ത് വടവാതൂരിന് സമീപം മാധവന്‍പടിയില്‍ അടുത്തടുത്തുള്ള നിരവധി വീടുകളില്‍ മോഷണശ്രമം. മാധവന്‍പടി ജങ്ഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചുവീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.മോഷ്ടാവിന്റെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

അതേ സമയം വീടുകളില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചിട്ടുമുണ്ട്. എങ്കിലും ക്യാമറ ദൃശ്യങ്ങളിലൊന്നില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മെലിഞ്ഞ്, ഉയരമുള്ള 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനാണ് കവര്‍ച്ചാശ്രമം നടത്തിയിരിക്കുന്നത്.പ്രദേശവാസികളായ സരിന്‍, ലില്ലിക്കുട്ടി, പി.ടി മാത്യു, മോന്‍സി, വര്‍ഗീസ് തുടങ്ങിയവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഒരു വീട്ടില്‍ ജനല്‍കമ്പി വളച്ച് അകത്തുകയറാന്‍ ശ്രമം നടത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories