കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്ക് വീഴ്ച സംഭവിച്ചതായി പൊലീസും അഗ്നിരക്ഷാ സേനയും .
സ്റ്റേജിൽ കൈവരി സ്ഥാപിക്കുന്നതിൽ ഉൾപ്പടെ വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ സംഘടകർക്ക് എതിരെ പൊലീസ് കേസ് എടുത്തു. സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിരുന്നില്ലെന്ന് ജിസിഡിഎയും വ്യക്തമാക്കി.