കോട്ടയത്ത് കിണറ്റില്‍ വീണ നായയെ രക്ഷപ്പെടുത്തി. പതിനഞ്ചടിയോളം ആഴത്തില്‍ വെള്ളം നിറഞ്ഞ കിണറ്റില്‍ വീണ നായയെ മണിക്കൂറുകള്‍ നിറഞ്ഞ ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ചാന്നാനിക്കാട് പാണ്ഡവര്‍ കുളത്തുള്ള ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കിണറ്റിലാണ് തെരുവുനായ വീണത്.