കെഎസ്ആര്‍ടിസിയുടെ സ്വന്തം കൊറിയര്‍ സര്‍വ്വീസ് മൂന്നാര്‍ ഡിപ്പോയിലും പ്രവര്‍ത്തനമാരംഭിച്ചു. പതിനാറ് മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൃത്യതയോടെയും വേഗത്തിലും വിശ്വാസ്യതയോടെയും വസ്തുക്കള്‍ എത്തിക്കുമെന്നതാണ് കെഎസ്ആര്‍ടിസി കൊറിയര്‍ ആന്റ് ലോജിസ്റ്റിക്‌സിന്റെ പ്രത്യേകത. അഡ്വ. എ.രാജ എംഎല്‍എ മൂന്നാറില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു