ഒളിംബിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമാവും. കായിക പ്രതിഭകളെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി കഴിഞ്ഞു.
മാറ്റുരച്ച് നോക്കിയാൽ പത്തര മാറ്റിന്റെ തിളക്കത്തോടെ പുറത്ത് വരുന്ന മിന്നും താരങ്ങളായ കായിക പ്രതിഭകൾ തങ്ങളുടെ മാറ്റ് തെളിയിക്കാൻ ട്രക്കിലിറങ്ങാൻ ഇനി മണിക്കുറുകളുടെ ദൈർഘ്യം മാത്രം.
മാരാജാസ് കോളജ് മൈതാനത്താണ് പ്രധാന വേദിയൊരുക്കിയിരിക്കുന്നത്. ഉദ്ഘാടന സമ്മേളനവും പ്രധാന വേദിയിലാണ് നടക്കുക.
വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെയാണ് കായിക മേളയ്ക്ക് തുടക്കം കുറിയ്ക്കുക. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങിന് മിഴിവേകാൻ സാംസ്കാരിക പരിപാടികളും നടക്കും. കൊച്ചിൻ കാർണിവൽ, അത്തച്ചമയം എന്നിങ്ങനെ രണ്ട് വിഭാഗമായാണ് കലാപരിപാടികൾ നടക്കുക.
നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. കായികമേളയുടെ എല്ലാ ഒരുക്കങളും പൂർത്തിയായതായി പന്തൽ സ്റ്റേജ് കമ്മിറ്റി കവീനർ ടി.യു. സാദത്ത് പറഞ്ഞു.
24000 കായിക പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുക്കുക. ഭിന്നശേഷി വിഭാഗക്കാരും വിദേശത്തെ വിദ്യാലങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളും മത്സരത്തിൽ പങ്കാളികളാകും.
കായിക മാമാങ്കത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തീകരിച്ച് കഴിഞ്ഞത്. നവംബർ 11 വരെ ഇനി കായിക കേരളത്തിന് പുതിയ റെക്കോർഡുകളുടെയും പുതിയ വേഗതയുടെയും കഥകൾ മാത്രമാണ് പറയാനുണ്ടാവുക