തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വീണ്ടം എച്ച്1 എൻ 1 പടരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി തുടങ്ങിയ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.