മുവാറ്റുപുഴ: മഴക്കാലം ആയതോടെ പലയിടത്തും വെള്ളക്കെട്ട് ഉണ്ടാവുകയും ചിലയിടത്ത് മാലിന്യം നിറഞ്ഞ വെള്ളക്കെട്ടായി മാറുന്നതും കാണാം. റോഡ് സൈഡിൽ കൊണ്ട് പോയി മാലിന്യം തള്ളുന്നതും ഇതിനു കാരണമാവുന്നുണ്ട്.പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ശിക്ഷാര്‍ഹമാണെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ, ക്യാമറ ഇല്ലെന്ന് മനസിലായാൽ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ശീലം പലര്‍ക്കുമുണ്ട്.
ഇപ്പോൾ വൈറൽ ആകുന്നത് ഇത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ്. സ്‌കൂട്ടറില്‍ പോകവേ പൊതുസ്ഥലത്ത് മാലിന്യം തള്ളി നൈസായി കടന്നുകളഞ്ഞ പഞ്ചായത്ത് മെമ്പര്‍ അതോടെ എയറിലുമായി. മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ പഞ്ചായത്ത് അംഗം സുധാകരന്‍ പി.എസാണ് മാലിന്യം പൊതുസ്ഥലത്ത് തട്ടിയത്.
ഇദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി പോയിട്ടുണെന്നാണ് റിപ്പോർട്ട്.