Share this Article
മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ 27കാരിയെ പാമ്പുകടിച്ചു
വെബ് ടീം
posted on 17-07-2024
1 min read
mother-was-bitten-by-a-snake-government-hospital-with-her-daughter

പാലക്കാട്: മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിയെയാണ് പാമ്പുകടിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.

പനിയായതിനാല്‍ മകളെയുമായി ഇന്നലെയാണ് ഗായത്രി ആശുപത്രിയിലെത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കുട്ടിയെ പരിചരിക്കുന്നതിനിടെയാണ് യുവതിയെ പാമ്പുകടിച്ചത്.

കടിയേറ്റതിന് പിന്നാലെ 27കാരിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗായത്രിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും 24 മണിക്കൂറും നിരീക്ഷണത്തില്‍ തുടരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.ചൂലിനടിയിൽ ഇരുന്ന പാമ്പാണ് കടിച്ചതെന്നാണ് സൂചന. രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ തറയില്‍ യൂറിന്‍ വീണു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories