Share this Article
കോടതിയുടെ പരിഗണനയിലുള്ള കട ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തതായി പരാതി
Complaint that the shop under the consideration of the court was vandalized using quotation team


ആലപ്പുഴ ചെങ്ങന്നൂരില്‍ കോടതിയുടെ പരിഗണനയിലുള്ള കട ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തതായി പരാതി. കടയ്ക്കുള്ളിലെ സാധന സാമഗ്രഹികള്‍ ഉള്‍പ്പടെയാണ് ക്വട്ടേഷന്‍ സംഘം തകര്‍ത്തത്.

 പുലിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പേരിശേരിയിലാണ് സംഭവം. അകമുറ്റത്ത് എ.സി മനോജ് കുമാർ വാടകയ്ക്ക് എടുത്ത് നടത്തിവന്നിരുന്ന കടയും അതിനുള്ളിലെ സാധന സാമഗ്രികളുമാണ് തകർത്തത്.

കെട്ടിട ഉടമയായ പേരിശേരി അകമുറ്റത്ത് സി.സന്തോഷ് കുമാർ, സി.സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് കട തകർത്തതെന്ന് മനോജ് കുമാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories