Share this Article
സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 03-05-2024
1 min read
/three-including-four-year-old-girl-died-in-road-accident

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുൾപ്പെടെ മൂന്ന് പേർ മരിച്ചു. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്കാണ് അപകടം.

ടാങ്ക്കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടമുണ്ടായത്. അമ്മയും മകളും ഉൾപ്പെടെ മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് പരുക്കേറ്റ ജെൻസി മരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories