Share this Article
ആലുവയില്‍ വാക്കു തര്‍ക്കത്തിനിടെ എഴുപതുകാരനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

A 70-year-old man was stabbed to death with scissors during a verbal dispute in Aluva

എറണാകുളം ആലുവയില്‍ വാക്കു തര്‍ക്കത്തിനിടെ എഴുപത് കാരനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പറവൂര്‍ കവലയിലെ ഹോട്ടലിലാണ് സംഭവം. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കൊലപ്പെടുത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാന്‍ വന്നപ്പോഴാണ് തര്‍ക്കമുണ്ടായത്. പ്രതി ഏഴിക്കര സ്വദേശി ശ്രീകുമാറിനെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories