Share this Article
തലസ്ഥാനത്ത് ഇന്ന് വീണ്ടും ജലവിതരണം തടസ്സപ്പെടും
today Water supply will be disrupted again in thiruvananthapuram

തലസ്ഥാനത്ത് ഇന്ന് വീണ്ടും ജലവിതരണം തടസ്സപ്പെടും. അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നഗരത്തിൽ ജലവിതരണം മുടങ്ങുന്നത്.   

രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ജല വിതരണം മുടങ്ങുക എന്ന് വാട്ടർഅതോറിറ്റി അറിയിച്ചിട്ടുണ്ട്. തലസ്ഥാന നഗരത്തിൽ 101 സ്ഥലങ്ങളിൽ ജല വിതരണം തടസപ്പെടുമെന്നാണ് മുന്നറിയിപ്പുള്ളത്.

ഓണത്തിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ തലസ്ഥാനത്ത് കുടിവെള്ള വിതരണം താറുമാറായതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരിന്നു. ഇതിനുശേഷമാണ് വീണ്ടും കുടിവെള്ള വിതരണം മുടങ്ങുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories