കോട്ടയം പാലയിൽ 48കാരിയെ അടിച്ചുകൊന്നു. പാലാ തലപ്പാലം അമ്പാറയിൽ ആണ് സംഭവം. ഭാർഗവി എന്ന സ്ത്രീയെ ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരക്കൽ ബിജുമോൻ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നിയമപരമായി വിവാഹിതരാല്ലാത്ത ഇരുവരും രണ്ടു വർഷമായി ബിജുവിന്റെ വീട്ടിൽ ഒരുമിച്ച് താമസിച്ച് വരികായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച ബന്ധുവീട്ടിൽ ആണ് ഇരുവരും താമസിച്ചിരുന്നത്.