Share this Article
തൃശൂർ മോട്ടോർ ഷോയുടെ 14-ാം പതിപ്പ് ശക്തൻ ഗ്രൗണ്ടിൽ തുടരുന്നു...
Thrissur Motor Show

തൃശൂർ മോട്ടോർ ഷോയുടെ 14-ാം പതിപ്പ് ശക്തൻ ഗ്രൗണ്ടിൽ തുടരുന്നു .തൃശൂർ  ഗവ. എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികൾ ആണ് സംഘാടകർ.

രാജ്യത്തെ ആദ്യത്തെ റോബോട്ടിക് ഇൻ്റഗ്രേറ്റഡ് ഓട്ടോ എക്സ്പോ എന്നതാണ് തൃശൂർ മോട്ടോർ ഷോ 14ാം പതിപ്പിന്റെ പ്രത്യേകത.. രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ, വിന്റേജ് വാഹനങ്ങൾ, സ്പോർട്സ് ബൈക്കുകൾ, ഫംഗ്ഷണൽ റോബോട്ടുകൾ, വെർച്വൽ റിയാലിറ്റി, ഗെയിമിംഗ് സോങ്സ് തുടങ്ങി നിരവധി ആകർഷണങ്ങളും  ടി എം എസ് 2024 എഡിഷനിൽ ഉണ്ട്..

വിവിധ വാഹനനിർമ്മാതാക്കളുടെ ആധുനിക മോഡലുകളും സാങ്കേതിക നവീകരണങ്ങളും മറ്റാകർഷണങ്ങളും 14ാം പതിപ്പിന്റെ  പ്രത്യേകതയാണ്.തൃശൂർ ശക്തൻ ഗ്രൗണ്ടിൽ തുടരുന്ന  മോട്ടോർ ഷോയുടെ ഉദ്ഘാടനം എംഎൽഎ പി ബാലചന്ദ്രൻ  നിർവഹിച്ചു.. ഈ മാസം 27 വരെയാണ് പ്രദർശനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories